കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സോളാർ പദ്ധതി കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ വാർഷിക പദ്ധതിയിലെ 20 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. ദിവസേന 100 യൂണിറ്റ് വൈദ്യുതി ഉദ്പ്പാദിപ്പിക്കാനാകും. ഓരോ മാസവും 2 ലക്ഷം രൂപ ആശുപത്രിയുടെ വൈദ്യുതി ബിൽ അടക്കുന്ന നഗരസഭയ്ക്ക് ഇതോടെ ബാദ്ധ്യത ഒഴിവാകും. കെൽട്രോണാണ് പദ്ധതി പ്രാവർത്തികമാക്കിയത്. ചടങ്ങിൽ നഗരസഭ ചെയർമാൻ കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സി.കെ സലീന, ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, സെക്രട്ടറി ശ്രീജയന്ത് എന്നിവർ സംസാരിച്ചു.