പേരാമ്പ്ര: അരിക്കുളം മാവട്ട് മലയിൽ നിന്നും എക്‌സൈസ് സംഘം 1000 ലിറ്റർ വാഷും 22 ലിറ്റർ ചാരായവും പിടികൂടി നശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് റെയ്ഡ് നടത്തിയത്. പ്രിവന്റിവ് ഓഫിസർ തറോൽ രാമചന്ദ്രന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ.സി ഷൈജു, കെ.എൻ ജിജു, ഡ്രൈവർ സി. ദിനേശ് എന്നിവർ പങ്കെടുത്തു.