കോഴിക്കോട്: രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എം.വി ശ്രേയാംസ് കുമാറിന് ലോക് താന്ത്രിക് ജനതാദൾ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.കിഷൻചന്ദ്, എൻ.പി മോയിൻകുട്ടി, എൻ.കെ പ്രേംനാഥ്, വി.കുഞ്ഞാലി, അങ്കത്തിൽ അജയകുമാർ, അഡ്വ. തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.
എം വി ശ്രേയാംസ് കുമാർ സ്വീകരണത്തിന് നന്ദി പറഞ്ഞു.