chanda
കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് കെടവൂരിൽ ആരംഭിച്ച ഓണ ചന്ത

താമരശ്ശേരി: കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് കെടവൂരിൽ ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി. സി. അബ്ദുൽ അസീസ് ഓണ ച്ചന്ത ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ പി.ഷൈലജ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ കെ.വി.സെബാസ്റ്റ്യൻ, ബി.ആർ.ബെന്നി എന്നിവർ പ്രസംഗിച്ചു. ഡയറക്ടർമാരായ കെ.പി.രാധാകൃഷ്ണൻ സ്വാഗതവും വി.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.