കോഴിക്കോട്: സെക്രട്ടറിയേറ്റിലെ ഫയലുകൾ നശിപ്പിച്ചതിലും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ബി. ജെ. പി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. എരഞ്ഞിപ്പാലത്ത് നിന്നും ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സമരം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം രജനീഷ് ബാബു, ജില്ലാ സെക്രട്ടറി എം .രാജീവ് കുമാർ, ജില്ലാ ട്രഷറർ വി.കെ.ജയൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി. ദേവദാസ്, ബി.കെ.പ്രേമൻ, മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷ രമ്യാ മുരളി എന്നിവർ

പ്രസംഗിച്ചു.