കോഴിക്കോട്: ഹനുമാൻ സേനയുടെ നേതൃത്വത്തിൽ ആയിരത്തോളം കുടുബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കേന്ദ്ര കാര്യാലയത്തിലെ ചടങ്ങ് സംസ്ഥാന ചെയർമാൻ എ.എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. ശിവദാസ് ധർമ്മടം അദ്ധ്യക്ഷത വഹിച്ചു.
പി.ടി.എസ് ഉണ്ണി, സിന്ധുല, ടി.ടി സുബ്രമണ്യൻ എന്നിവർ സംസാരിച്ചു. സംഗീത് ചേവായൂർ സ്വാഗതവും എൻ.എം ഷനൂബ് നന്ദിയും പറഞ്ഞു.