കുറ്റ്യാടി: മരുതോങ്കര പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച വാട്ടർടാങ്ക് കാഞ്ഞിരത്തിങ്കൽമുക്ക് റോഡിൽ പ്രസിഡന്റ് കെ.എം സതി ഉദ്ഘാടനം ചെയ്തു. വാർഡ്അംഗം ബർത്യേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. സിജോ പുളിമൂട്ടിൽ, തോമസ് കാഞ്ഞിരത്തിങ്കൽ, മാനുവൽ പുതുപ്പള്ളി തകിടിയേൽ, ജോൺസൺ കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.