കുറ്റ്യാടി: കൃഷിവകുപ്പ് വേളം പള്ളിയത്ത് ആരംഭിച്ച പഴം പച്ചക്കറി ചന്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി മൂയ്യോട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. കാർഷിക വികസന സമിതി അംഗങ്ങളായ കെ.എം രാജീവൻ, യൂസഫ് പള്ളിയത്ത്, കെ.കെ ബാലകൃഷ്ണൻ, കൃഷി അസിസ്റ്റന്റ് എൻ. രൂപേഷ്, കെ.കെ ജയ്‌സൽ, കെ.കെ നാസിഫ് എന്നിവർ സംസാരിച്ചു. പ്രാദേശിക കർഷകരിൽ നിന്നും വിപണി വിലയേക്കാൾ 10 ശതമാനം അധിക വില നൽകി സംഭരിക്കുന്ന വിളകൾ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.