കോഴിക്കോട്: കൊവിഡിൽ ജോലി നഷ്ടപ്പെട്ട് പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് താങ്ങാവാൻ ജില്ലയിലെ എൻ.എസ്.എസ് യൂണിറ്റുകൾ സംഘടിപ്പിക്കുന്ന ഒപ്പം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ പേരാമ്പ്രയിൽ നിർവഹിച്ചു.എൻ.എസ്.എസ് യൂണിറ്റുകളുടെ പ്രധാന പ്രവർത്തന മേഖലയായ ദത്ത് ഗ്രാമങ്ങളിൽ ഈ ഓണക്കാലത്ത് സഹായമെത്തിക്കുന്ന പദ്ധതിയാണ് ഒപ്പം. എൻ.എസ്.എസ് ജില്ല കോ ഓർഡിനേറ്റർ എസ്. ശ്രീചിത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷിജി കൊട്ടാരത്തിൽ, ക്ലസ്റ്റർ കൺവീനർമാരായ പി.ശ്രീജിത്ത്, എം.കെ.ഫൈസൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ഷാജി, വളണ്ടിയർമാരായ എസ്.എസ്.ആദിത്, പാർവണ രാജ് എന്നിവർ പങ്കെടുത്തു.