കുറ്റ്യാടി: കായക്കൊടി പഞ്ചായത്ത് ശുചിത്വ പദവി കൈവരിച്ചതായി പ്രഖ്യാപനം. മാലിന്യ സംസ്കരണത്തിനായുള്ള ഇടപെടലാണ് മികവിന് കാരണം. പഞ്ചായത്ത് ഹാളിലെ ഓൺലൈൻ ഗൂഗിൾ മീറ്റ് ചടങ്ങ് പ്രസിഡന്റ് കെ.ടി അശ്വതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി. നാണു അദ്ധ്യക്ഷത വഹിച്ചു. വി.ഇ.ഒ കെ.കെ വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത കേരള മിഷൻ കോഴിക്കോട് ജില്ല കോ ഓർഡിനേറ്റർ പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി സുമതി, കെ. രാജൻ, കെ. പ്രമോദ്, സി.കെ. കരുണാകരൻ, സി.പി ശശീന്ദ്രൻ, സി.കെ ജയസുധ, പി.കെ ശ്രീധരൻ എന്നിവർ സംസാരിച്ചു. എം.എ സുഫീറ സ്വാഗതം പറഞ്ഞു.