കോഴിക്കോട്: ജില്ലയിൽ ഇന്നലെ 238 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 206 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. നാല് പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ 13 പേർക്കുമാണ് പോസിറ്റീവായത്. കോഴിക്കോട് കോർപ്പറേഷനിൽ സമ്പർക്കം വഴി 63 പേർക്കും ചോറോട് 49 പേർക്കും ഒഞ്ചിയത്ത് 15 പേർക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1747 ആയി. അതെസമയം 90 പേർ രോഗമുക്തി നേടി.

 വിദേശത്ത് നിന്ന് വന്നവർ

കുന്ദമംഗലം -1,കൂടരഞ്ഞി -1,ഒളവണ്ണ- 1,തിരുവളളൂർ -1,ഏറാമല -1.

അന്യ സംസ്ഥാനം

കോർപ്പറേഷൻ- 3, മാവൂർ -4, ചങ്ങരോത്ത് -1, കോട്ടൂർ -1, കുന്ദമംഗലം- 1, പെരുവയൽ -1,
തിരുവളളൂർ -1, ഉണ്ണിക്കുളം-1.

 ഉറവിടം വ്യക്തമല്ലാത്തവർ

കോർപ്പറേഷൻ -1,ചാത്തമംഗലം -1,കുന്ദമംഗലം- 4,പെരുവയൽ- 2,പുതുപ്പാടി -1,താമരശ്ശേരി -1, ഏറാമല -1,ഉളളിയേരി -1,അത്തോളി -1,കായക്കൊടി -1

 സമ്പർക്കം

കോഴിക്കോട് കോർപറേഷൻ -63 (ചെറുവണ്ണൂർ, എടക്കാട്, പുതിയങ്ങാടി, കല്ലായി, തോപ്പയിൽ, കൊമ്മേരി, പുതിയപാലം, അരീക്കാട്, അരക്കിണർ, പുതിയകടവ്, വെസ്റ്റ്ഹിൽ, പന്നിയങ്കര, നടക്കാവ്, കോർട്ട് റോഡ്, എലത്തൂർ, ഡിവിഷൻ 62, 66), ചോറോട് -49, ഒഞ്ചിയം -15, ഒളവണ്ണ -10, തലക്കുളത്തൂർ -10,തിരുവള്ളൂർ -10, കുന്ദമംഗലം- 8, ഉണ്ണികുളം- 7, പനങ്ങാട് -4, പെരുവയൽ -4, കാവിലുംപാറ 4,എരമംഗലം -3, വടകര 3, ഏറാമല -2, അത്തോളി -1, നൊച്ചാട് -2, പുറമേരി -2, വില്യാപ്പളളി -3,ഫറോക്ക് -1, കിഴക്കോത്ത് -1, കോട്ടൂർ -1, നടുവണ്ണൂർ 1,കൂരാച്ചുണ്ട് -1, അഴിയൂർ -1.