kudivellam
കാവുംവട്ടം എടച്ചം പുറത്ത് മീത്തൽ കുടിവെള്ള പദ്ധതി കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന കാവുംവട്ടം എടച്ചം പുറത്ത് മീത്തൽ കുടിവെള്ള പദ്ധതി കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 20 ലക്ഷം രൂപ ചെലവിലാണ് 40 കുടുംബങ്ങൾക്കായി പദ്ധതി നടപ്പാക്കിയത്. നഗരസഭ ചെയർമാൻ കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ഭാസ്‌കരൻ, നഗരസഭാംഗം എൻ.എസ്. സീന, പി.വി. മാധവൻ, ഗുണഭോക്ത കമ്മിറ്റി കൺവീനർ ഇ.പി. നിധീഷ് എന്നിവർ പങ്കെടുത്തു.