കോഴിക്കോട് : കേരളത്തിലെ വിവിധ സയിദ് ഖബീലകളിലെ സാദാത്തീങ്ങളെ സംഗമിപ്പിച്ച് മർകസ് സംഘടിപ്പിക്കുന്ന ആറാമത് സാദാത്ത് സമ്മേളനം ഇന്ന് വൈകീട്ട് 4.30 മുതൽ ഓൺലൈനിൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും . മർകസ് പ്രസിഡന്റ് അലി ബാഫഖി പ്രാർത്ഥന നടത്തും. മർകസ് വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ സയ്യിദന്മാർ നേതൃത്വം നൽകും. ഹബീബ് ഉമർ ബിൻ ഹാമിദ് അൽ ജീലാനി മക്ക, ഹബീബ് അബൂബക്കർ അൽ അദനി ബിൻ ജീലാനി യമൻ എന്നിവർ മുഖ്യാതികളായി പങ്കെടുക്കും. ഇബ്രാഹീം ഖലീൽ ബുഖാരി, സി മുഹമ്മദ് ഫൈസി, ഡോ അബ്ദുൽ ഹകീം അസ്ഹരി സംസാരിക്കും. മുഹറം 9 സാദാത്ത് ഡേ ആയാണ് മർകസ് ആചരിച്ചു വരുന്നത്.