വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് ആവിക്കരയിൽ ഒരു പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. എടച്ചേരി സ്റ്റേഷനിലെ പൊലീസുകാരനാണ് പോസിറ്റീവായത്. ഇയാളെ ചാത്തമംഗലം എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.11 ദിവസമായി ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. എട്ട് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത ആവിക്കര വാർഡ് കനത്ത നീരീക്ഷണത്തിലാണ്. അഴിയൂർ പഞ്ചായത്ത് ഭാഗികമായി കണ്ടെയ്ൻമെന്റ് സോണിലാണ്.