കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒന്നാം വാർഡിൽ 28 കാരനും രണ്ടാം വാർഡിൽ 72 കാരനും ഇദ്ദേഹത്തിന്റെ 44 വയസുള്ള മകനുമാണ് കൊവിഡ് പോസിറ്റീവായത്. ഏഴാം വാർഡിൽ 42 കാരനും ഒമ്പതാം വാർഡിൽ 22 കാരനും പത്താം വാർഡിൽ 41 കാരിക്കും പതിനാലാം വാർഡിൽ 28 കാരനും പോസിറ്റീവായി. 19ാം വാർഡിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ 27കാരൻ, 25 കാരൻ, 22 കാരൻ, 13 കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത് .ഈ വാർഡ് നിലവിൽ കണ്ടെയിൻമെന്റ് സോണാണ്. ഇരുപത്തിരണ്ടാം വാർഡിൽ 36 കാരി, 23ാം വാർഡിൽ 52 കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ കുന്ദമംഗലത്ത് നടത്തിയ പരിശോധനയിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ചാത്തമംഗലം സ്വദേശി കുന്ദമംഗലത്തെ ഫർണിച്ചർ കടയിലെ ജീവനക്കാരനാണ്. ഒരാൾ കോഴിക്കോട് കോർപ്പറേഷൻ സ്വദേശി കുന്ദമംഗലത്തെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ്. താമരശ്ശേരി, പെരുവയൽ സ്വദേശികളാണ് മറ്റു രണ്ടു പേർ. ഇവർക്ക് കുന്ദമംഗലം പഞ്ചായത്തിൽ സമ്പർക്കമൊന്നുമില്ല. താമരശ്ശേരി സ്വദേശി ഡ്രൈവറും പെരുവയൽ സ്വദേശി മിലിട്ടറിക്കാരനുമാണ്. കച്ചവടക്കാരും നാട്ടുകാരും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7മണിമുതൽ വൈകീട്ട് 7 മണിവരെ തുറക്കാൻ തീരുമാനമായി.