vegitable
കൊയിലാണ്ടിയിൽ ആരംഭിച്ച പച്ചക്കറി വിപണി കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: കർഷക ക്ഷേമ വകുപ്പ് 'ഓണ സമൃദ്ധി-20' പച്ചക്കറി വിപണി ആരംഭിച്ചു. ബസ് സ്റ്റാൻഡിലെ കുടുംബശ്രീ കാർഷിക വിപണന കേന്ദ്രത്തിലെ മേള കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്ന് അധിക വിലയ്ക്ക് സംഭരിച്ച് ജനങ്ങൾക്ക് വിലക്കുറവിൽ ലഭ്യമാക്കും. 27 മുതൽ 30 വരെ ഉണ്ടാകും. ചടങ്ങിൽ നഗരസഭ ചെയർമാൻ കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. പി. വിശ്വൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കെ. ഭാസ്‌കരൻ, എ.ഡി.എ. ദിലീപ് കുമാർ, കൃഷി ഓഫീസർ എസ്. ശുഭശ്രീ, കൃഷി അസി. പി.ആർ വേണു എന്നിവർ സംസാരിച്ചു.