കൊയിലാണ്ടി: തോണിക്കാരുടെ മത്സ്യത്തിന് വില ലഭിക്കാനും തൊഴിൽ സാദ്ധ്യതയ്ക്കുമായി ഹാർബറിൽ ടൂവീലറിൽ കച്ചവടം അനുവദിക്കണമെന്ന് എച്ച്.എം.എസ് ചെയർമാനോട് ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി ആവശ്യപ്പെട്ടു. മത്സ്യ ഇറക്കുമതി നിരോധനം മാസാവസാനം വരെ തുടരാനും യോഗം ആവശ്യപ്പെട്ടു. കൗൺസിലർ ഇബ്രാഹിം കുട്ടി, കിണറ്റിൻ കര രാജൻ, സി.എം. സുനിലേശൻ, യു.കെ. രാജൻ, സന്തോഷ്, അശോകൻ, ബഷീർ, ഹരീശൻ, കൃഷ്ണൻ എന്നിവർ പങ്കെടുത്തു.