വടകര ഓണസമൃദ്ധി ഓണച്ചന്ത സി കെ നാണു എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
വടകര: നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്ത സി.കെ നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി അശോകൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ .പി സുഷമ, കൃഷി ഓഫീസർ കെ.എം. പ്രേമൻ എന്നിവർ പ്രസംഗിച്ചു.