മുക്കം: മുക്കത്ത് നാല് പേർ കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കൂൾബാർ ഉടമയുടെ ഭാര്യയും രണ്ടു പെൺമക്കളുമടക്കം ഒരു വീട്ടിലെ മൂന്നുപേർക്കും കുറ്റിപ്പാല പ്രദേശത്ത് തനിച്ചു താമസിക്കുന്ന 60 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മണാശ്ശേരി സ്കൂളിൽ ഇന്നും പരിശോധന ക്യാമ്പ് നടത്തുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.