മുക്കം: മുക്കം കൃഷിഭവനോടനുബന്ധിച്ച് അഗസ്ത്യൻമുഴിയിൽ പ്രവർത്തനമാരംഭിച്ച ഓണവിപണിയിൽ സബ്സിഡിയോടു കൂടിയ നാടൻ പച്ചക്കറികൾ വിതരണ മാരംഭിച്ചു. മുക്കം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ,കൃഷി ഓഫീസർ ഡോ.പ്രിയ മോഹൻ എന്നിവർ പങ്കെടുത്തു.വിപണി 29 വരെ പ്രവർത്തിക്കും. മാമ്പറ്റയിൽ ടാഡ്കോസ് കൃഷി കേന്ദ്രത്തിൽ കാർഷിക വിപണിയും പച്ചക്കറി ചന്തയും ആരംഭിച്ചു. മുക്കം നഗരസഭ കൗൺസിലർ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി കെ.വി.ഹരി ആദ്യവിൽപന നടത്തി. സംഘം പ്രസിഡന്റ് വേണു കല്ലുരുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.ടി അശോകൻ, രഘുനാഥ്, ഹരിദാസൻ പൂമംഗലത്ത്, യു.പി. അബ്ദുൾ മജീദ്, മറിയാമ്മ ബാബു എന്നിവർ സംബന്ധിച്ചു.