കോഴിക്കോട്: ഓണം, മുഹറം എന്നിവയോടനുബന്ധിച്ച് ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ രണ്ടുവരെ അവധി ആയതിനാൽ ജില്ലയിൽ അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിന് ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ വിവിധ സ്‌ക്വാഡുകൾ രൂപീകരിച്ചതായി ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. അനധികൃത വയൽ നികത്തൽ, മണൽ ഖനനം, പാറ ഖനനം, മരംമുറി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനാണ് നടപടി. താലൂക്ക് തലത്തിൽ വിവിധ സ്‌ക്വാഡുകളെ ചുമതലയേൽപ്പിച്ചു.

കളക്ടറേറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടാൽ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ വിവരമറിയിക്കാം. കളക്ടറേറ്റ് കൺട്രോൾ റൂം 0495 2371622, കോഴിക്കോട് താലൂക്ക് 0495 2372966, താമരശ്ശേരി താലൂക്ക് 0495 2223088, കൊയിലാണ്ടി താലൂക്ക് 0496 2620235, വടകര താലൂക്ക് 0496 2522361.