തല ചീകുമ്പോൾ കൊഴിയുന്ന മുടിയിഴകൾ കണ്ട് വേവലാതിപ്പെടുന്നവരാണ് നമ്മൾ. മുടികൊഴിച്ചിലിന് പ്രതിവിധിയായി വ്യാജ മരുന്നുകളിൽ തല ചുട്ടെടുക്കുന്നവരും നമുക്കിടയിലുണ്ട്. അതി പുരാതന ചികിത്സാ രീതിയായ യുനാനിയിലൂടെ മുടി കൊഴിച്ചിലിന് ശാശ്വത പരിഹാരം നിർദ്ദേശിച്ചുകൊണ്ടാണ് താമരശ്ശേരി കോരങ്ങാട്ടെ 'ഒ ലീവ് യുനാനി ആശുപത്രി' കേരളത്തിൽ ചുവടുറപ്പിക്കുന്നത്. ഏറെ പരിചിതമല്ലാത്ത ചികിത്സാ രീതിയെ ജനകീയമാക്കിയതിൽ പ്രമുഖനാണ് യുവ യുനാനി വിദഗ്ദ്ധനായ ഡോ.യു.എം.അബ്ദുൾ ബാസിത്ത്.
@ യുനാനി പഠിക്കാൻ കർണാടകയിലേക്ക്
ഉമ്മിണി കുന്നുമ്മൽ ഉവൈസ് മൻസിലിൽ ഐ.എം.മുഹമ്മദ് മാസ്റ്ററുടെയും സുബൈദയുടെയും ആറ് മക്കളിൽ അഞ്ചാമനായാണ് ഡോ യു. എം.അബ്ദുൾ ബാസിത്തിന്റെ ജനനം. പൂനൂർ എ.എം.എൽ.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പൂനൂർ ഗവ.ഹയർ സെക്കൻഡറിയിൽ നിന്ന് പ്ലസ്ടു കഴിഞ്ഞ് കർണാടകയിലെ ടിപ്പു സുൽത്താൻ യുനാനി മെഡിക്കൽ കോളേജിൽ ബി.യു.എം.എസിന് ചേർന്നു. 2016ൽ പഠനം പൂർത്തിയാക്കി മർകസ് യുനാനിയിൽ പ്രാക്ടീസ് തുടങ്ങി. ഡോ.അജ്മൽ.കെ.ടിയുടെ കീഴിലായിരുന്നു കുറച്ചു കാലം. 2017ൽ കോരങ്ങാട് ഒ ലീവ് യുനാനി ആശുപത്രി ആരംഭിച്ചു. ചികിത്സയ്ക്കാവശ്യമായ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയായിരുന്നു ഒ ലീവിന്റെ തുടക്കം. യുനാനിയ്ക്ക് ശാസ്ത്രീയ അടിത്തറ പാകാൻ ധാരാളം മെഡിക്കൽ ക്യാമ്പുകളും കാംപയ്നുകളും സംഘടിപ്പിച്ചു. കേരള യുനാനി മെഡിക്കൽ അസോസിയേഷന്റെ പിന്തുണയോടെ നടത്തിയ പ്രവർത്തനങ്ങൾ യുനാനിയുടെ വളർച്ചയ്ക്ക് കരുത്തേകി.
@ രോഗമേതായാലും ഒ ലീവിൽ മരുന്നുണ്ട്
യുനാനി ചികിത്സയിൽ മികച്ച സേവനമാണ് ഒ ലീവ് യുനാനി ആശുപത്രി രോഗികൾക്ക് ലഭ്യമാക്കുന്നത്. മുടി കൊഴിച്ചിൽ , ചർമ്മ രോഗങ്ങൾ, സന്ധിവാത അസുഖങ്ങൾ, സന്ധികളിലെയും പേശികളിലെയും നീര് വലിച്ചെടുത്ത് വേദന ഇല്ലാതാക്കുന്ന ഹിജാമ തെറാപ്പി, രക്ത ദൂഷ്യങ്ങൾക്ക് ലീച്ച് (അട്ട) തെറാപ്പി, സ്റ്റീം തെറാപ്പി, മനസിനും ശരീരത്തിനും ഉന്മേഷം നൽകുന്ന റെജുവിനേഷൻ തെറാപ്പി എന്നിവയ്ക്ക് ഒലീവിൽ പ്രത്യേക ചികിത്സയുണ്ട്. കണ്ണൂർ , തൃശൂർ, എറണാകുളം ജില്ലകളിൽ നിന്ന് നിരവധി രോഗികളാണ് ചുരുങ്ങിയ കാലത്തിനകം ഒലീവിൽ ചികിത്സക്കെത്തിയത് . ചർമ്മ രോഗങ്ങൾ , സോറിയാസിസ് , വെരിക്കോസ് വെയിൻ, അസിഡിറ്റി , ദഹനം തുടങ്ങിയ അസുഖങ്ങൾക്ക് സ്വന്തമായി തയ്യാറാക്കുന്ന മരുന്നുകളാണ് ഒ ലീവിൽ ഉപയോഗിക്കുന്നത്. രോഗത്തേയും രോഗിയേയും അടുത്തറിഞ്ഞാണ് മരുന്നുകൾ നൽകുന്നത് . മുഴുവൻ സമയം പ്രവർത്തിക്കുന്ന യുനാനി ഒ.പി, ഉയർന്ന നിലവാരം പുലർത്തുന്ന ഫാർമസി, അത്യാധുനികമായ കിടത്തി ചികിത്സാ സൗകര്യം, മൂന്ന് വാർഡുകളിലായി ആറ് കിടക്കകൾ, വിദഗ്ദ്ധരായ നാല് യുനാനി ഡോക്ടർമാരുടെ സ്ഥിര സേവനം.
@ ലക്ഷ്യം, യുനാനിയെ ജനകീയമാക്കൽ
അസുഖ കാരണം പലർക്കും പലവിധമായിരിക്കും. രോഗത്തിന്റെ വേര് കണ്ടെത്തിയാണ് ഒ ലീവിയയിലെ ചികിത്സ. പാർശ്വ ഫലങ്ങളില്ലാത്തതാണ് യുനാനി മരുന്നുകൾ. പഥ്യവും വേണ്ട. മനുഷ്യ ശരീരത്തിലെ ഘടനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നാല് അവസ്ഥകളായ രക്തം, കഫം, മഞ്ഞപിത്ത രസം, കറുത്തപിത്ത രസം എന്നിവയെ ആധാരമാക്കിയാണ് യുനാനി ചികിത്സ. യുനാനിയെ ജനകീയമാക്കുകയാണ് ഡോ. അബ്ദുൾ ബാസിത്തിന്റെ ലക്ഷ്യം. ഇതിനായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനുള്ള പദ്ധതിയും ഇദ്ദേഹത്തിനുണ്ട് . അബ്ദുൾ ബാസിത്തിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി യുനാനി മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ ഭാര്യ ഫഹ്മി ഫെബിനും സഹോദരി ഹന്ന സൈനബും കൂടെയുണ്ട്.
@ ഉദയമെടുത്തത് ഗ്രീസിൽ
മറ്റ് വൈദ്യശാസ്ത്ര ശാഖകളെ പോലെ യുനാനിയും പിറവിയെടുത്തത് ഗ്രീസിലാണ്. ബി.സി 450 കാലഘട്ടത്തിൽ ജീവിച്ചിരുന്ന തത്വചിന്തകനും ഭിഷഗ്വരനുമായ ഹിപ്പോക്രേറ്റസാണ് യുനാനിയുടെ സ്ഥാപകൻ. ചില ബാധകളുടെ ഫലമായിട്ടാണ് രോഗങ്ങൾ പിടിപെടുന്നതെന്ന അന്ധവിശ്വാസത്തിൽ നിന്ന് ലോകത്തെ മോചിപ്പിച്ചുകൊണ്ടാണ് ഹിപ്പോക്രേറ്റസ് യുനാനി ചികിത്സയെ ലോകത്തങ്ങോളമിങ്ങോളം വ്യാപിപ്പിച്ചത്. പിൽക്കാലത്ത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെട്ട ഹിപ്പോക്രേറ്റസിന്റെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയാണ് യുനാനി വളർന്നത്. ഈ സിദ്ധാന്തങ്ങളെ പൂർണതയോടെ അവതരിപ്പിച്ചുകൊണ്ടാണ് കോരങ്ങാട്ടെ ഒ ലീവ് യുനാനി ആശുപത്രിയുടെ പ്രവർത്തനം.
@ കൊവിഡ് കാലത്തും ലോക്കാകാതെ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോ.അബ്ദുൾ ബാസിത്തും സംഘവും സജീവമാണ് . കണ്ടെയ്മെന്റ് സോണുകളിൽ യുനാനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നതിനൊപ്പം നാട്ടിൽ സാന്ത്വനം എന്ന പേരിൽ ആഴ്ചയിൽ ഒരു തവണ സൗജന്യ ചികിത്സയും നൽകുന്നു .