സുൽത്താൻ ബത്തേരി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ട വിനോദ സഞ്ചാരമേഖല വീണ്ടും തുറന്നങ്കിലും ടൂറിസ്റ്റുകളുടെ എണ്ണം പരിമിതമായിരുന്നു.
പ്രധാന വന്യ ജീവി സങ്കേതങ്ങളായ മുത്തങ്ങ ,തോൽപ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വിനോദ സഞ്ചാരികൾക്കായി കഴിഞ്ഞ 19-ാം തീയ്യതി തുറന്നത്. ഓണക്കാലമായിട്ടുപോലും കഴിഞ്ഞ ഒരാഴ്ചയായി എത്തിയ ആകെ ടൂറിസ്റ്റുകളുടെ എണ്ണം മുപ്പത്തിയാറ്. ശരാശരി അഞ്ച് പേരാണ് ഒരു ദിവസം സങ്കേതം സന്ദർശിക്കാനെത്തിയത്.
കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ജില്ലയിലെ വന്യജീവി സങ്കേതങ്ങളുൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടത്. കൊവിഡിന് മുമ്പ് ഈ സങ്കേതങ്ങളിലേക്ക് സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള സഞ്ചാരികളുടെ ഒഴുക്കായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി സഞ്ചാരികളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഓണക്കാലത്ത് കൂടുതൽ ടൂറിസ്റ്റുകൾ സങ്കേതങ്ങളിലേക്ക് എത്തുമെന്ന് കണ്ടാണ് വനം വകുപ്പ് മുത്തങ്ങയും തേൽപ്പെട്ടി സങ്കേതങ്ങൾ തുറന്നത്.