ayyankali
അയ്യങ്കാളി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ടി.പി. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യസ നയം രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുമെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന നേതാക്കൾ ആരോപിച്ചു. അയ്യങ്കാളിയുടെ 157ാം ജയന്തി സമ്മേളനത്തിലാണ് വിലയിരുത്തൽ. ഓൺലൈൻ യോഗം പ്രസിഡന്റ് ടി.പി ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് കെ.പി.സി കുട്ടി അദ്ധ്യക്ഷത വഹിച്ചു. എം. ബിനാൻസ്, പി.ജി. പ്രകാശ്, സി.കെ. കുമാരൻ, കെ.വി. സുബ്രഹ്മണ്യൻ, എൻ.പി. ചിന്നൻ,​ പി.ടി. ജനാർദ്ദനൻ, എ. രതീഷ്, പി.എം. സുകുമാരൻ, എന്നിവർ പങ്കെടുത്തു. അയ്യങ്കാളി ജന്മദിന ക്വിസ് മത്സരത്തിൽ എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് സംസ്ഥാന പ്രസിഡന്റ് വി. നാരായണൻ മോഡറേറ്ററായി.