atm
നരിക്കുനി കെ.എസ്.ഇ.ബിയ്ക്ക് സമീപം അടച്ചിട്ട എസ്.ബി.ഐ എ.ടി.എം കൗണ്ടർ

നരിക്കുനി: പല ബാങ്കുകളുടേതായി ഏഴ് എ.ടി.എമ്മുകൾ ഉണ്ടെങ്കിലും നരിക്കുനിക്കാർക്ക് പ്രയോജനമില്ല. ഓണത്തിരക്ക് തുടങ്ങിയതോടെ ഒന്നിലും പണം നിറക്കാത്തതാണ് ദുരിതമായത്. ബാങ്കിലെ തിരക്കിന് പുറമേ അടുത്ത ദിവസങ്ങളിലെ ദീർഘ അവധിയും കൂടിയായത് പ്രതിസന്ധി രൂക്ഷമാക്കുന്നു. നരിക്കുനി അങ്ങാടിയിൽ

എസ്.ബി.ഐ-3, കേരള ബാങ്ക്-1, ഗ്രാമീണ ബാങ്ക്-1, സഹകരണ ബാങ്ക്-1, ബാങ്ക് ഓഫ് ബറോഡ-1 എന്നിങ്ങനെയാണ് എ.ടി.എം. കെ.എസ്.ഇ.ബിയ്ക്ക് സമീപത്തെ എ.ടി.എമ്മിന് ഒരാഴ്ച മുൻപ് ഷട്ടറിട്ടു. ഇനി ചൊവ്വാഴ്ചയാണ് ബാങ്ക് പ്രവർത്തിക്കുക. ബുധൻ അവധി. വ്യാഴാഴ്ച വീണ്ടും തുറക്കും.