കൽപ്പറ്റ: കൊവിഡ്‌രോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ലളിതമായി ഈ വർഷത്തെ ഓണം ആഘോഷിക്കണമെന്ന് ജില്ലാ പൊലീസ്‌ മേധാവി ആർ.ഇളങ്കൊ അറിയിച്ചു. കടകളിൽ തിരക്ക് നിയന്ത്രിക്കാൻ വ്യാപാരസ്ഥാപനങ്ങൾ മുൻകരുതലുകൾ എടുക്കേണ്ടതാണ്.


കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ കഴിയുന്നത്ര അകലം പാലിക്കണം. നിൽക്കേണ്ടത്. (അകം 100 ചതുരശ്ര മീറ്റർ ഉള്ള ഒരു സ്ഥാപനത്തിൽ മിനിമം ജോലിക്കാർ ഒഴികെ 6 പേർ മാത്രമെ ഒരു സമയം ഉണ്ടാവാൻ പാടുള്ളൂ. 200 ചതുരശ്ര മീറ്ററിൽ 12പേർ എന്നിങ്ങനെ).
മാസ്‌ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും ഉപഭോക്തക്കളെ അകലം പാലിച്ച് നിർത്തിയും കച്ചവടം നടത്തണം.
ആളുകൾ അകലം പാലിച്ചുനിൽക്കുവാൻ നിലത്ത് മാർക്കിങ് ചെയ്യേണ്ടതാണ്.
കടകളുടെ വലിപ്പമനുസരിച്ച് ഒരുസമയം വ്യാപാരസ്ഥാപനത്തിനുള്ളിൽ പ്രവേശിക്കാവുന്നവരുടെ എണ്ണം കടയുടെ പുറത്ത് പതിക്കണം. കടയ്ക്കുള്ളിൽ ചെലവഴിക്കാവുന്ന പരമാവധി സമയത്തെക്കുറിച്ച് ഉപഭോക്താവിനെ അറിയിക്കണം.

കഴിയുന്നതും പണം നേരിട്ട് വാങ്ങാതെ കാഷ്‌ലെസ് സംവിധാനം പ്രോത്സാഹിപ്പിക്കണം.
മാളുകളും ഹൈപ്പർമാർക്കറ്റ്‌ പോലുള്ള സ്ഥാപനങ്ങളും മറ്റും കഴിയുന്നതും ഹോം ഡെലിവറി ചെയ്യണം.
ബാങ്ക്, ഇൻഷുറൻസ്,മറ്റു ജനസേവന സ്ഥപാനങ്ങൾ തുടങ്ങിയവ ജനതിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണം. പരമാവധി 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കേണ്ടതും ആളുകളെ ഓൺലൈൻ ഇടപാടുകൾക്ക്‌ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
ഓണാഘോഷവുമായി ബന്ധപ്പെട്ട ഉത്സവമേള, എക്സിബിഷൻ പോലുള്ള പരിപാടികൾ ഒഴിവാക്കണം.
അനാവശ്യയാത്രകൾ ഒഴിവക്കണം.
ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ പോലുള്ള സ്ഥാപനങ്ങൾ സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രവർത്തിക്കണം.

ലോഡ്ജുകളിൽ റൂമുകൾ കൊടുക്കുമ്പോഴും താമസക്കാർ പോയതിന്‌ശേഷവും റൂം അണുനശീകരണം ചെയ്യണം.
സ്ഥാപനങ്ങളിൽ ഓണഘോഷത്തിന്റെ ഭാഗമായുള്ള പൂക്കളം ഒഴിവാക്കേണ്ടതാണ്. സംസ്ഥാനത്തിന് പുറത്ത്നിന്നുള്ളവരെ പൂവ്‌ കൊണ്ടുവന്ന് വിൽപ്പനനടത്താൻ അനുവദിക്കില്ല.
ഓണസദ്യ പോലുള്ള പരിപാടികൾ ഒഴിവാക്കണം.
ആളുകൾ ഒത്തുചേർന്നുള്ള ഓണാഘോഷ പരിപാടികൾ അനുവദിക്കില്ല.
അതേസമയം, കൺണ്ടൈൻമെന്റ്‌ സോണുകളിൽ ജില്ലാ ഭരണകൂടം നൽകിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരും.
മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി

സ്വീകരിക്കും.