കൽപ്പറ്റ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ നടത്തിയ എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിചാർജ്ജിൽ നിപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ എം.എൽ.എയും, കെ.പി.സി.സി എക്സിക്യുട്ടീവ് അംഗവുമായ എൻ.ഡി.അപ്പച്ചനും, ഒമ്പത് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ, സിജു പൗലോസ് തോട്ടത്തിൽ, അഫ്സൽ ചീരാൽ, നിഖിൽ തോമസ്, ബൈജു പുത്തൻപുരയിൽ, സുമേഷ് കോളിയാടി, സച്ചിൻ സുനിൽ, ഡിന്റോജോസ്, യൂനുസ് അലി എന്നിവർക്കാണ് പരിക്കേറ്റത്. മാർച്ച് ക്യാമറയിൽ പകർത്തുകയായിരുന്ന ഫോട്ടോഗ്രാഫറായ ഹരിദാസ് ഫോട്ടോവേൾഡിനും സംഘർഷത്തിൽ പരിക്ക് പറ്റി.

പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ.കരീം എന്നിവരുടെ നേതൃത്വത്തിൽ എസ്.പി ഓഫീസ് റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി.

ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ സ്ഥലത്തെത്തി നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.