വടകര:മടപ്പള്ളി ജി.വി.എച്ച്.എസ്.എസ് എൻ.എസ്.എസ്, യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒപ്പം പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു . പ്രധാനാദ്ധ്യാപകൻ വി.പി പ്രഭാകരൻ വാർഡ് മെമ്പർ പി പ്രസീതയ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ കെ. എൻ ജിതേന്ദ്ര, എൻ .എസ്. എസ് കോ ഓർഡിനേറ്റർ ഷജീഷ് കുമാർ , കെ .വിനയൻ .സി .മേഘ്ന, പ്രണവ് കൃഷണ ,അനീറ്റ പ്രജിത്ത് എന്നിവർ സംബന്ധിച്ചു.