വടകര: വൃദ്ധരുടെ ശരീരത്തിലെ ഓക്‌സിജൻ അളവ് പരിശോധിക്കാൻ അഴിയൂർ പഞ്ചായത്തിന് ഫിംഗർ പൾസ് ഓക്‌സി മീറ്റർ സമ്മാനിച്ച് അഭിഭാഷകൻ. അഴിയൂർ ഏഴാം വാർഡ് സ്വദേശി എ.എം സന്തോഷിന്റേതാണ് സമ്മാനം. നിലവിൽ മൂന്ന് ഓക്‌സി മീറ്റർ ഉണ്ടെങ്കിലും ഫിംഗർ ഓക്‌സിമീറ്റർ വരുന്നതോടെ പരിശോധനയ്ക്ക് വേഗമേറും.
അംഗൻവാടി ടീച്ചർമാർ 80 വയസ് കഴിഞ്ഞ വൃദ്ധരെയാണ് പരിശോധിക്കുക. ഇവരുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളും രേഖപ്പെടുത്തുന്നുണ്ട്. പഞ്ചായത്തിന്റെ ഊർജ്ജ സംരക്ഷണ പ്രവർത്തനത്തിന്റെ കോ ഓർഡിനേറ്ററായി പ്രവർത്തിച്ചയാളാണ് സന്തോഷ്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.