കുന്ദമംഗലം:കേരള വള്ളുവൻ സമുദായ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി അയ്യങ്കാളി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. അയ്യങ്കാളിയുടെ ചിത്രത്തിന് മുമ്പിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.താമരശ്ശേരിയിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പടനിലം കുമാരൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മുൻ ജില്ലാ കളക്ടർ ടി.ഭാസ്കരൻ ഉപഹാരങ്ങൾ നൽകി. സുകു വരിട്ട്യാക്ക്, ശിവദാസൻ കൊടുവള്ളി, ജോബീഷ് ചമൽ, വിനോദ് എം.ജി മലയൊടിയാവുമ്മൽ, ശശികുമാർ താമരശ്ശേരി, മണിരാജ് പൂനൂർ എന്നിവർ പ്രസംഗിച്ചു.