രാമനാട്ടുകര: ഓട്ടത്തിനിടെ മിനി വാനിന് തീ പിടിച്ചു. നാട്ടുകാരും മീഞ്ചന്ത ഫയർഫോഴ്സുമെത്തി. തീയണച്ചു. തിരൂരിൽ നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന മിനി വാൻ രാമനാട്ടുകര മേൽപ്പാലത്തിന് മുകളിൽ നിന്നാണ് ഇന്നലെ രാത്രി 7.30ന് കത്തിയത്. ഫറോക്ക് പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.