ബാലുശ്ശേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പൊതുജലാശയങ്ങളിലെ മത്സ്യകൃഷി പദ്ധതിയ്ക്ക് പനങ്ങാട് പഞ്ചായത്തിൽ തുടക്കം. കാവിൽപാറയിലെ ചിന്ത്രമംഗലം കുളത്തിൽ കാർപ്പ് ഇനങ്ങളിൽപ്പെട്ട മുന്നൂറോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹമീദ കബീർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.സി. പുഷ്പ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുഖ്‌മാൻ എന്നിവർ പങ്കെടുത്തു. മത്സ്യകൃഷി പ്രൊമോട്ടർ പി. കീർത്തന നന്ദി പറഞ്ഞു.