ചേളന്നൂർ: കോഴിക്കോട് -ബാലുശ്ശേരി ബസിൽ യാത്രയ്ക്കിടെ മെഡിക്കൽ കോളേജ് ജീവനക്കാരിയുടെ നഷ്ടമായ താലിമാല തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി. ദുർഗ ബസ് ജീവനക്കാരനായ എഴേ ആറിലെ വിജീഷ് കവൂരി മീത്തലും ജിനീഷ് കാക്കൂരുമാണ് മാതൃകയായത്. ബസ് വിളിക്കുന്ന ജീവനക്കാരന്റെ സഹായത്തോടെയാണ് മാല തിരിച്ചേൽപ്പിച്ചത്.