കോഴിക്കോട്: അടിമത്വം പേറിയ സമൂഹത്തെ മുഖ്യധാരയിലെത്തിച്ച ധീരനായ മനുഷ്യ സ്‌നേഹിയായിരുന്നു അയ്യങ്കാളിയെന്ന് എസ്.എൻ.ഡി. ബേപ്പൂർ യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനി പറഞ്ഞു. അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിയൻ സെക്രട്ടറി ഗംഗാധരൻ പൊക്കടത്ത് സ്വാഗതം പറഞ്ഞു. ബോർഡ് മെമ്പർ സുനിൽ കുമാർ പുത്തൂർമടം, കൗൺസിലർമാരായ ശിവദാസൻ മേലായി, സുന്ദരൻ ആലംപറ്റ എന്നിവർ സംസാരിച്ചു.