കുറ്റ്യാടി: രോഗികളും നിർധനരുമായ പാവങ്ങൾക്ക് കെ.എസ്.എസ്.പി.യു ധനസഹായം നൽകി. മാസം 500 രൂപ വീതം 6 മാസത്തേക്കുള്ള ധനസഹായമാണ് കുന്നുമ്മൽ ബ്ലോക്കിലെ പതിനാല് പേർക്ക് വീടുകളിലെത്തിച്ചത്. എ. ശ്രീധരൻ, വി.പി. കൃഷ്ണൻ, എം.എൻ രാജൻ, ഗംഗാധരൻ, നാണു, ഗോപാലൻ, കെ.ടി. രാജൻ, അശോകൻ പുത്തലത്ത് എന്നിവർ നേതൃത്വം നൽകി.