മാനന്തവാടി: ഇത്തവണ ഓണത്തിന് പൂക്കളമിടാനും ഓണസദ്യ ഒരുക്കാനും സ്വന്തമായി വീടുണ്ടായതിന്റെ സന്തോഷത്തിലാണ് മാധവനും കുടുംബവും.
കാടിനോട് ചേർന്ന് കിടക്കുന്ന ഭൂമിയിൽ ഷീറ്റ് വലിച്ചു കെട്ടിയുണ്ടാക്കിയ കൂരയിൽ മഴയേയും മൃഗങ്ങളെയും നേരിട്ട് ആറ് വർഷമായി ദുരിതജീവിതം നയിക്കുകയായിരുന്നു മാധവനും ഭാര്യ സതിയും. തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലം 3 സെന്റ് കോളനിയിലെ 56 കാരനായ വികലാംഗനായ മാധവൻ ചികിത്സാ പിഴവിനെ തുടർന്ന് കാൽ നഷ്ട്പ്പെട്ട് ജീവിതം വഴിമുട്ടിയ നിലയിലായിരുന്നു.
ബാർബർ തൊഴിലാളിയായിരുന്ന മാധവന് കെട്ടിട നിർമാണ ജോലിക്കിടെയാണ് വലത് കാലിന് പരിക്കേറ്റത്. ഒരു മാസത്തോളം ചികിത്സ നടത്തി. പിന്നീട് ഒരു വൈദ്യന്റെ അടുത്ത് ചികിത്സ തേടിയതിനു ശേഷം കാൽ മുറിച്ച് കളയേണ്ടി വന്നു. ഇപ്പോൾ ആശ്രയം ലോട്ടറി കച്ചവടമാണ്.
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതി ലൈഫ് മിഷനിലൂടെയാണ് സ്വന്തമായി വീടുണ്ടായത്.
ലൈഫ് പദ്ധതിയിൽ 2 ലക്ഷത്തിലധികം വീടുകളാണ് ഇതിനകം പൂർത്തികരിച്ചത്.