anjali
അഞ്ജലി കൃഷ്ണ

പേരാമ്പ്ര: നോച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പി.സി ലിബിൻ മെമ്മോറിയൽ ജില്ലാതല മലയാളം കവിത മത്സരം സംഘടിപ്പിച്ചു. അഞ്ജലി കൃഷ്ണ(ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസ് കോഴിക്കോട്) ഒന്നാം സ്ഥാനവും ബി. ശ്രീനന്ദ(ജി.ജി.എച്ച്.എസ് കൊയിലാണ്ടി)രണ്ടാം സ്ഥാനവും ടി.പി അനുവിന്ദ് (ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ)മൂന്നാം സ്ഥാനവും നേടി. 'ദുരന്ത കാലത്തെ സ്വതന്ത്ര്യദിന ഓർമ്മകൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച കവിത രചന മത്സരത്തിൽ അമ്പതോളം സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് 1500, 1000, 500രൂപ ക്യാഷ് പ്രൈസും മൊമെന്റോയും നൽകും.