പേരാമ്പ്ര: കൂത്താളി വടക്കേ എളോൽ കൊരട്ടി റോഡ് നവീകരണം മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയാണ് ചെലവഴിക്കുക. പഞ്ചായത്ത് പ്രസിഡന്റ് കെ.പി അസ്സൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ ബാലൻ, പഞ്ചായത്ത് മെമ്പർ ഇ.പി സരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വി.വി രഘുനാഥൻ സ്വാഗതം പറഞ്ഞു.