കോഴിക്കോട്: എരഞ്ഞിപ്പാലം നോർത്ത് റസിഡൻസ് അസോസിയേഷൻ (എനോറ) ഒാണത്തോടനുബന്ധിച്ച് 196 വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. സെക്രട്ടറി ടി.പി.മോഹൻദാസും ട്രഷറർ കെ. സച്ചിദാനന്ദനും ചേർന്ന് എനോറ കുടുംബാംഗം ഇഖ്ബാലിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം.