വടകര: അഴിയൂരിൽ ഒരു വീട്ടിലെ അഞ്ച് പേരടക്കം 7 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ന്യൂ മാഹി പരിമഠത്ത് നിന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച ഇലക്ട്രീഷ്യന്റെ കുടുംബത്തിലെ 5 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 35 വയസുള്ള ഭാര്യ, ഭാര്യയുടെ ഉമ്മ, ഉപ്പ, 8 വയസുള്ള മകൾ, 26 വയസുള്ള ഭാര്യാ സഹോദരി എന്നിവർ കൂടാതെ വടകര പുതിയാപ്പയിലെ സപ്ലൈകോ ഡിപ്പോ ജിവനക്കാരൻ, 42 വയസുള്ള വ്യക്തി എന്നിവർക്കും രോഗം വന്നു. അവിടെ ജോലി ചെയ്തിരുന്ന വില്യാപ്പള്ളി സ്വദേശിയ്ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ള വ്യക്തിയാണ് ഇദ്ദേഹം. ഇന്നലെ പോസിറ്റീവായ ഏഴ് രോഗികളിൽ 6 പേരും അഴിയൂർ പതിനെട്ടാം വാർഡ് അഞ്ചാംപീടികയിൽ താമസക്കാരാണ്. വാർഡ് പൂർണ്ണമായും അടച്ചു. ഇതിനു പുറമെ മാഹി രാജൻ സ്റ്റോറിലെ പ്രാഥമിക പട്ടികയിലെ പതിനാറാം വാർഡിലെ 36കാരനും കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അഴിയൂർ ഹൈസ്കൂളിൽ നടത്തിയ 100 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റിലാണ് ഇവർ ഉൾപ്പെട്ടത്. റിസൾട്ട് മുഴുവനായും വന്നിട്ടില്ല.