cds
അഴിയൂരിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്കുള്ള ഓണസമ്മാനം പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ വിതരണം ചെയ്യുന്നു

വടകര: അഴിയൂരിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത കുടുംബശ്രീ പ്രവർത്തകർക്ക് സ്നേഹ സമ്മാനം. ആറ് മാസമായി വാർഡ് തലത്തിൽ സജീവമായ സി.ഡി.എസ് അംഗങ്ങൾക്ക് പഞ്ചായത്തിന്റെ ഓണസമ്മാനം പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ വിതരണം ചെയ്തു. പച്ചക്കറി ഉൾപ്പെടെയുള്ള കിറ്റാണ് നൽകിയത്. സ്പോൺസർഷിപ്പിലൂടെ ആവശ്യമായ തുക കണ്ടെത്തി. 18 പേർക്ക് കിറ്റ് വിടുകളിൽ എത്തിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ അനിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ മാളിയേക്കൽ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു.