കടലുണ്ടി: മണ്ണൂർ നോർത്ത് എ.യു.പി. സ്കൂളിന്റെ ഓണനിലാവ് എഴുത്തുകാരൻ പി.കെ. പാറക്കടവ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ ഇ. മല്ലിക മുഖ്യാതിഥിയായി. മാളു അമ്മ ഓണക്കാലത്തെ കഥകൾ കുട്ടികളുമായി പങ്കുവച്ചു. പഞ്ചായത്ത് അംഗം ഭാസ്കരൻ നായർ, സാംസ്കാരിക പ്രവർത്തകൻ അനിൽ മാരാത്ത്, ഫറോക്ക് ബി.ആർ.സിയിലെ ബി.പി.ഒ എം. അനൂപ് കുമാർ, പി.ടി.എ. വൈസ് പ്രസിഡന്റ് ഹെബിഷ് മാമ്പയിൽ, പ്രധാന അദ്ധ്യാപിക പി. ഗീത എസ്.ആർ.ജി. കൺവീനർ ലത തുടങ്ങിയവർ സംസാരിച്ചു.