കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രവൃത്തി പൂർത്തീകരിച്ച ചേമഞ്ചേരി ഈസ്റ്റ് കുടിവെള്ള പദ്ധതി കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച കുടിവെള്ള പദ്ധതിയ്ക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഫണ്ട് അനുവദിക്കുകയായിരുന്നു. പദ്ധതിക്ക് സൗജന്യമായി സ്ഥലം നൽകിയ ശാരദ, ഭാസ്‌കരൻ എന്നിവരെ എം.പി പൊന്നാടയണിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി.ജയൻ കണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സി.എം.രാധാകൃഷ്ണൻ, ചേമഞ്ചേരി ഈസ്റ്റ് കുടിവെള്ള ഗുണഭോക്തൃസമിതി ചെയർമാൻ സി. എം സത്യൻ, കൺവീനർ മനോജ് എരുക്കളക്കണ്ടി എന്നിവർ പ്രസംഗിച്ചു.ചേമഞ്ചേരി ഖാദി നെയ്ത് കേന്ദ്രത്തിലേക്കും പദ്ധതിയിൽ നിന്ന് കുടിവെള്ളം ലഭിക്കും.