കൊയിലാണ്ടി: കൊവിഡ് മൂലം ദുരിതത്തിലായ ഓട്ടോറിക്ഷ ഡ്രൈവർമാരിൽ കൂടുതൽ അവശത അനുഭവിക്കുന്നവർക്ക് കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ ഓഫീസ് ഓണക്കിറ്റുകൾ നൽകി. ജോയിന്റ് ആർ.ടി.ഒ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. എം.വി.ഐ. പി.സനൽകുമാർ, എ.എം.വി.ഐ. കെ.എം.ധനേഷ്, എ.ശോമശേഖരൻ എന്നിവർ പ്രസംഗിച്ചു.വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു.