പേരാമ്പ്ര: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എളമ്പിലാട് അംഗൻവാടിക്ക് നിർമ്മിക്കുന്ന കെട്ടിട ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.റീന നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂസഫ് കോറോത്ത്, കെ.പി.രവി, കെ.അഷ്റഫ് ,വാർഡ് വികസന സമിതി കൺവീനർ മഞ്ഞക്കുളം നാരായണൻ, ഇ.ടി. ശൈലേഷ് എന്നിവർ പ്രസംഗിച്ചു. തിയ്യർകണ്ടി കുഞ്ഞിക്കണ്ണൻ സൗജന്യമായി വിട്ടുനൽകിയ 5 സെന്റ് സ്ഥലത്ത് രാവറ്റമംഗലം ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കെട്ടിടം നിർമ്മിക്കാൻ കരാർ ഏറ്റെടുത്തിട്ടുള്ളത്.വാർഡ് മെമ്പർ സി.പി.ഷെൽവി സ്വാഗതവും, അംഗൻവാടി വർക്കർ ഗീത നന്ദിയും പറഞ്ഞു.