മുക്കം: മുക്കം നഗരസഭയിലെ അഞ്ചാം വാർഡിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 30കാരന്റെ വീട്ടിൽ മൂന്നു പേർക്കു കൂടി രോഗബാധ. ബാങ്കു ജോലിക്കാരന്റെ 29 കാരിയായ ഭാര്യ, രണ്ടര വയസുകാരനായ മകൻ, 28 കാരനായ സഹോദരൻ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നഴ്സായ ഭാര്യയ്ക്കും പോസ്റ്റ്മാനായ സഹോദരനും ഏറെ പേരുമായി സമ്പർക്കമുണ്ടായെന്നാണ് ആരാേഗ്യ വകുപ്പ് കണ്ടെത്തിയത്. ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിക്കാൻ കൂട്ടാക്കാതെ വീട്ടിൽ തന്നെ കഴിയുന്ന നഴ്സിന്റെ നടപടിയിലും നാട്ടുകാർക്ക് ആശങ്കയുണ്ട്.