എടച്ചേരി: കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്‌കൂളിൽ നിന്ന് എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കുട്ടികളുടെ വീടുകളിലെത്തിയാണ് അദ്ധ്യാപകർ അനുമോദിച്ചത്. അനന്യ രതീഷ്, ഹന ഫാത്തിമ, നിവേദ്യ എം എന്നീ വിദ്യാർഥികൾക്ക് പ്രധാനാദ്ധ്യാപകൻ ബഷീർ എടച്ചേരി ഉപഹാരം നൽകി. അദ്ധ്യാപകരായ കെ.കെ.സി ഹൻലത്ത്, ജംസീന, നവ്യാരാജ്, ആതിര എന്നിവർ പങ്കെടുത്തു.