lions
ലയൺസ് ക്ളബ്ബ് ഇന്റർനാഷണലും സംഗീത കലാകാരന്മാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് കാലിക്കറ്റും സംയുക്തമായി വിവിധ കലാകാരന്മാർക്ക് നൽകിയ തിരുവോണസമ്മാനത്തിന്റെ ആദ്യ കിറ്റും കൂപ്പണും എം.വി. ശ്രേയാംസ് കുമാർ എം.പി ചലച്ചിത്ര പിന്നണിഗായകൻ സുനിൽകുമാറിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ലയൺസ് ക്ളബ്ബ് ഇന്റർനാഷണലും സംഗീത കലാകാരന്മാരുടെ കൂട്ടായ്മയായ വോയ്സ് ഒഫ് കാലിക്കറ്റും സംയുക്തമായി സംഗീത കലാകാരന്മാർ, നാടക, മിമിക്രി കലാകാരന്മാർ, സാമൂഹ്യപ്രവർത്തകർ എന്നിവർക്ക് ഓണക്കിറ്റും ഓണക്കോടിയും നൽകി. എം.വി. ശ്രേയാംസ് കുമാർ എം.പി ചലച്ചിത്ര പിന്നണി ഗായകൻ സുനിൽകുമാറിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.സി.വി. സനൽ അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭാ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി. ശ്രേയാംസ് കുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു.