തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി ശാഖയുടെ നേതൃത്വത്തിൽ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ ശ്രീനാരായണഗുരു ജയന്തി
കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷിക്കും. വിശേഷാൽ ഗുരുപൂജ ,ഗുരു പുഷ്പാഞ്ജലി മറ്റുവഴി പാടുകൾക്ക് 7034343470 നമ്പറിൽ ബുക്ക് ചെയ്യാം. ഗിന്നസ് വേൾഡ് റിക്കാർഡിലേക്ക് അർഹത നേടിയ തൃശൂരിൽ നടത്തിയ ഏകാത്മകം മെഗാ ഈവന്റിൽ പങ്കെടുത്ത ശാഖയിലെ വിദ്യാർത്ഥികൾക്ക് ചതയദിനത്തിൽ രാവിലെ 11ന് തിരുവമ്പാടി എസ് .എൻ .ഡി .പി യോഗം യൂണിയൻ നേതാക്കൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.