chali
ചാലിയാറിൽ കയാക്കുകൾകൊണ്ട് ഒരുക്കിയ പൂക്കളം

കൊളത്തറ: പല വർണത്തിലും വലുപ്പത്തിലുമുള്ള കയാക്കുകൾകൊണ്ട് ചാലിയാറിന്റെ ഓളപ്പരപ്പിൽ വ്യത്യസ്തമായൊരു ഓണപ്പൂക്കളം. പതിനാല് തരം കയാക്കുകളുപയോഗിച്ചാണ് ജെല്ലിഫിഷ് വാട്ടർ സ്‌പോർസിലെ കയാക്കിംഗ് താരങ്ങളും സീനിയർ പരിശീലകൻ പ്രസാദ് തുമ്പാനി , സീനിയർ ലൈഫ് ഗാർഡ് നജീബ് എന്നിവരും ചേർന്ന് പുതുമയേറിയ പൂക്കളം ഒരുക്കിയത്. പ്രകൃതി സംരക്ഷണത്തിന്റെയും ജലാശയ സംരക്ഷണത്തിന്റെയും ആവശ്യകതയും കേരളത്തിലെ സമ്പുഷ്ടമായ നദികളെ ഏതെല്ലാം വിധം പ്രയോജനപ്പെടുത്താമെന്ന സന്ദേശവുമാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് ജെല്ലി ഫിഷ് വാട്ടർ സ്‌പോർസ് ജനറൽ മാനേജർ ശ്രീജിത്ത് എ.കെ പറഞ്ഞു.